ലാസ് വേഗസ്: കോടിക്കണക്കിന് മുസ്ലിംകള്‍ താമസിക്കുന്ന ഇന്ത്യയിലടക്കം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സമാധാന കാംക്ഷികളായ ദശലക്ഷക്കണക്കിന് മുസ്ലീംകളുണ്ടെന്ന് അമേരിക്കയിലെ റിപബ്ളിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥി ടെഡ് ക്രൂസ്. മുസ്ലിംകള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണമെന്ന മറ്റൊരു റിപബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.എസ് മുന്‍ പ്രസിഡണ്ട് റൂസ്വെല്‍റ്റിന്‍െറ മുത്തഛന്‍ പറഞ്ഞതാണ് തനിക്ക് ഓര്‍മ വരുന്നതെന്ന് ഡെഡ് ക്രൂസ് ചൂണ്ടിക്കാട്ടി. എല്ലാ കുതിരക്കള്ളന്‍മാരും ഡെമോക്രാറ്റുകളാണ്, എന്നാല്‍, എല്ലാ ഡെമോക്രാറ്റുകളും കള്ളന്‍മാരല്ല എന്നതായിരുന്നു ആ പ്രസ്താവന.
അല്‍ഖാഇദയും ഐ.എസും നിയന്ത്രിക്കുന്ന രാജ്യങ്ങളില്‍ നാം കാണുന്ന ഭീഷണി, കോടിക്കണക്കിന് മുസ്ലിംകള്‍ ജീവിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കാണുന്നില്ളെന്ന് ടെഡ് ക്രൂസ് വ്യക്തമാക്കി. നാം ഊന്നല്‍ നല്‍കേണ്ടത് ഇസ്ലാമിക മൗലികവാദത്തെ പരാജയപ്പെടുത്താനാണെന്ന് ടെഡ് ക്രൂസ് ഓര്‍മിപ്പിച്ചു. ലാസ് വേഗസില്‍ നടന്ന റിപബ്ളിക്കന്‍ പ്രസിഡണ്ട് ചര്‍ച്ചയില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. ട്രംപിന്‍െറ പ്രസ്താവനക്കെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു.
2011ലെ കണക്കു പ്രകാരം 17.2 കോടി മുസ്ലിംകളാണ് ഇന്ത്യയിലുള്ളത്. ഇത് ജനസംഖ്യയുടെ 14 ശതമാനം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.