ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ ശനിയാഴ്ച നേരിട്ട് ഹാജരാകാനുള്ള നിർദേശപ്രകാരം വിചാരണക്കോടതിയിൽ എത്തുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ജാമ്യത്തിന് അപേക്ഷിക്കില്ല. വേണ്ടിവന്നാൽ ജയിലിൽ പോകാനും ബി.ജെ.പി സർക്കാർ പ്രതികാരരാഷ്ട്രീയം നടത്തുകയാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് നേതൃത്വത്തിെൻറ തീരുമാനം.
സോണിയയും രാഹുലും കോടതിയിൽ ഹാജരാകുന്ന ദിവസം ഡൽഹിയിൽ വൻപ്രകടനത്തിന് കോൺഗ്രസ് മുന്നൊരുക്കം നടത്തുന്നുണ്ട്. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളും അന്ന് ഡൽഹിയിൽ എത്തുന്നുണ്ട്. സോണിയയുടെയും രാഹുലിെൻറയും കോടതിയാത്രക്ക് അകമ്പടിയായി കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.