ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഒറ്റ ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പര്യാപ്തമല്ളെന്ന് വിലയിരുത്തിയാണ് ഇടക്കാല ഉത്തരവ്.
ഒറ്റ നമ്പറും ഇരട്ട നമ്പറുമുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിച്ച് മലിനീകരണ തോത് കുറക്കുകയെന്ന ഡല്‍ഹി സര്‍ക്കാറിന്‍െറ പദ്ധതി ട്രൈബ്യൂണല്‍ ചോദ്യം ചെയ്തു. ഈ പദ്ധതി രണ്ട് വാഹനങ്ങള്‍ വാങ്ങാന്‍ ഓരോരുത്തരേയും നിര്‍ബന്ധിതമാക്കുമെന്ന് ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. ജനുവരി ഒന്നിനാണ് അക്കങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ വാഹന നിയന്ത്രണം നിലവില്‍ വരുന്നത്്.
രണ്ടാഴ്ചയായി ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. മലിനീകരണത്തിന്‍െറ പേരില്‍ പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ ഏഴിന് ട്രൈബ്യൂണല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ ഉത്തരവ് നടപ്പാക്കിയാല്‍ 10 വര്‍ഷത്തിന് ശേഷം ഡീസല്‍ വാഹനങ്ങളില്ലാത്ത നഗരമായി ഡല്‍ഹി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.