വി.കെ. സിങ്ങിന്‍െറ രാജിക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: പിന്നാക്കവിഭാഗക്കാരെ ആക്ഷേപിക്കുന്നവിധം ‘നായ’ പ്രയോഗം നടത്തിയ കേന്ദ്രമന്ത്രി വി.കെ. സിങ്ങിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് മന്ദിരത്തിനുപുറത്ത് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, ലോക്സഭയിലെ കോണ്‍ഗ്രസ് സഭാനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ, ഭൂപീന്ദര്‍ സിങ് ഹൂഡ, കേരളത്തില്‍നിന്നുള്ള എം.പിമാര്‍ തുടങ്ങിയവര്‍ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തു. ഇരുസഭകളും സമ്മേളിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു പുറത്തെ പ്രതിഷേധം.
ഒരു പ്രത്യേക സമുദായത്തോടുള്ള കേന്ദ്രമന്ത്രിയുടെ പെരുമാറ്റം കുറ്റകരമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.  
ഫരീദാബാദില്‍ രണ്ടു ദലിത് കുട്ടികളെ ജീവനോടെ ചുട്ടെരിച്ച സംഭവം പരാമര്‍ശിക്കുമ്പോഴാണ് വി.കെ. സിങ് വിവാദം സൃഷ്ടിച്ചത്. ആരെങ്കിലും നായയെ കല്ളെറിഞ്ഞാല്‍, അതിനും കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ കഴിയില്ളെന്നാണ് സിങ് പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.