മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികൾ കടിച്ചു കീറി; ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കൾ; വിഡിയോ

ഹരിദ്വാർ: മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികൾ കടിച്ചു കീറിയതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം ചെയ്യുമെന്നാണ് ഡോക്ടർ അറിയിച്ചിരുന്നതെന്നും എന്നാൽ രാവിലെ തങ്ങൾ എലി കടിച്ചു കീറിയ മൃതദേഹമാണ് കണ്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിനായി ഉന്നത കമിറ്റിയെ നിയോഗിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്ത് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Rats gnaw at dead body kept in mortuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.