കാര്‍ബണ്‍ ബഹിര്‍ഗമനം ഉത്തരവാദിത്തം വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിവെക്കുന്നതിനെതിരെ മോദി


പാരിസ്: കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുള്ള ഭാരം ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിവെക്കുന്ന വികസിത രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്.
ഫോസില്‍ ഇന്ധനത്തിലൂടെ വികസനത്തിന്‍െറ പാതയിലത്തെിയ രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പിക്കുന്നത് ധാര്‍മികമായി തെറ്റാണെന്ന് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മോദി വിമര്‍ശിച്ചു. പാരിസില്‍ ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ ലേഖനം.
നമ്മുടെ കൂട്ടുത്തരവാദിത്തത്തിന്‍െറ ആണിക്കല്ല് പൊതുവായതും എന്നാല്‍ വ്യത്യസ്തവുമായ ചുമതലകള്‍ എന്ന പൊതു തത്ത്വമായിരിക്കണം. മറ്റെന്തും ധാര്‍മികമായി തെറ്റായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള കൂടുതല്‍ ഉത്തരവാദിത്തം വികസിത രാജ്യങ്ങള്‍ ഏറ്റെടുക്കണം.
ഫോസില്‍ ഇന്ധനത്തിന്‍െറ പ്രത്യാഘാതങ്ങളെക്കുറിച്ച് മനുഷ്യവംശം ബോധവാന്മാരല്ലാതിരുന്ന കാലത്താണ് ഈ ഇന്ധനം ഉപയോഗിച്ച് വികസിത രാജ്യങ്ങള്‍ സമൃദ്ധിയിലേക്ക് കുതിച്ചത്. ശാസ്ത്രം പുരോഗമിക്കുകയും ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ ലഭ്യമാവുകയും ചെയ്തപ്പോള്‍, വികസനത്തിന്‍െറ പാതയിലേക്ക് ചുവടുവെച്ചുതുടങ്ങിയവര്‍ക്കും തങ്ങള്‍ക്കൊപ്പം തുല്യ ഉത്തരവാദിത്തമുണ്ടെന്ന് വികസനത്തിന്‍െറ ഉന്നതിയിലത്തെിയവര്‍ വാദിക്കുന്നു.
കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലേക്ക് പുതിയ ബോധ്യങ്ങള്‍ വികസിത രാജ്യങ്ങളെ നയിക്കണം. സാങ്കേതികവിദ്യ നിലവിലുള്ളതുകൊണ്ടുമാത്രം അത് എല്ലാവര്‍ക്കും പ്രാപ്യമാണെന്ന് അര്‍ഥമില്ളെന്നും മോദി പറഞ്ഞു.
ചുരുങ്ങിയ ചെലവില്‍ സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നതിന് ഉഷ്ണമേഖലയിലെ 121 രാജ്യങ്ങളുടെ കൂട്ടായ്മ രൂപവത്കരിക്കാനുള്ള തന്‍െറ പദ്ധതിയും മോദി ഊന്നിപ്പറഞ്ഞു.

മോദി-ശരീഫ് ഹസ്തദാനം
പാരിസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ആഗോള ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും ഹസ്തദാനം ചെയ്തു. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്‍െറ ചിത്രം വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ഇരു നേതാക്കളും അല്‍പനേരം സംസാരിച്ചെങ്കിലും ചര്‍ച്ചകളൊന്നുമുണ്ടായില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ റദ്ദാക്കിയശേഷം ആദ്യമായാണ് ഇരു നേതാക്കളും നേരിട്ട് കാണുന്നത്.
എന്നാല്‍, ഹസ്തദാനം ചെയ്തെങ്കിലും തുടര്‍ ചര്‍ച്ചകളുടെ കാര്യത്തില്‍ സൂചനയൊന്നുമില്ല. നേരത്തേ, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് മോദിയെ സ്വാഗതം ചെയ്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.