2005ലെ ഡൽഹി സ്ഫോടനം: ശിക്ഷാവിധി അൽപ സമയത്തിനകം

ഡൽഹി: 2005ലെ ഡൽഹി സ്ഫോടന പരമ്പര കേസിൽ ശിക്ഷാവിധി അൽപസമയത്തിനകം. ഡൽഹി അഡീഷണൽ സെഷൻസ്​ കോടതിയാണ്​ വിധി പറയുക. ശിക്ഷ വിധിക്കുന്നത്​ വ്യാഴാഴ്ചത്തേക്ക്​ മാറ്റിവെച്ചതായി ​കഴിഞ്ഞ തിങ്കളാഴ്​ച അഡീഷനൽ സെഷൻസ് ​ജഡ്​ജ്​ റിതേഷ്​ സിങ്​ അറിയിച്ചിരുന്നു. താരിഖ്​ അഹമ്മദ്​ ദർ, മുഹമ്മദ്​ ഹുസൈൻ, ഫാസിൽ, മുഹമ്മദ്​ റഫീഖ്​ ഷാ എന്നിവരാണ് കേസിൽ വിചാരണ​ നേരിട്ടത്​. 

2008ൽ സ്ഫോടനത്തിലെ മുഖ്യ ആസൂത്രകനെന്ന് ​പൊലീസ് ​ആരോപിക്കുന്ന ദറിനെതിരെയും മറ്റ്​ കൂട്ടാളികൾക്കെതിരെയും കൊലപാതക ശ്രമം, ആയുധ സംഭരണം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ​കോടതി ചുമത്തിയത്​. ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി പ്രതികൾക്ക്​ ബന്ധമുണ്ടെന്ന്​ തെളിഞ്ഞതായി ഡൽഹി പൊലീസി​​െൻറ ചാർജ്​ ഷീറ്റിൽ പ്രസ്​താവിക്കുന്നു.

സരോജിനി നഗർ, കൽകാജി, പഹർഗഞ്ച്​ എന്നീ മൂന്ന്​ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട്​ മൂന്ന്​ എഫ്​.​െഎ.ആറാണ്​ പൊലീസ് ​രജിസ്റ്റർ ചെയ്​തത്​. 2005ൽ നടന്ന സ്​ഫോടനത്തിൽ 60 പേർ കൊല്ലപ്പെടുകയും 100​ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - 2005 Delhi blast case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.