ന്യൂഡൽഹി: ട്രെയിനുകളിലെ 20,000 കോച്ചുകൾ കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാ ർഡുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ തീരുമാനം. ആദ്യഘട്ടത്തിൽ 5000 കോച്ചുകൾ ഈ രീതിയിൽ പ്രത്യേക വാർഡുകളാക്കും. നോൺ എ.സി സ്ലീപ്പർ കോച്ചുകൾ മാത്രമാണ് ഇതിനായി പരിഗണിക്കുക.
മിഡിൽ ബെർത്തുകൾ നീക്കം ചെയ്യും. എട്ടു കോച്ചുകൾ ചേർന്ന ഒറ്റ വാർഡാണ് വിഭാവനം ചെയ്യുന്നത്. രണ്ട് ഓക്സിജൻ സിലിണ്ടറുകളും ഇതിലുണ്ടാകും. കോച്ചുകളിൽ ഇരുവശത്തുമായുള്ള രണ്ട് ടോയ്ലറ്റുകളിൽ, ഇന്ത്യൻ ടോയ്ലറ്റുള്ളത് കുളിമുറിയാക്കും. മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെയൊരുക്കും. അഞ്ച് മേഖലാ കേന്ദ്രങ്ങൾ ഐസൊലേഷൻ വാർഡിെൻറ മാതൃക തയാറാക്കിക്കഴിഞ്ഞതായി റെയിൽവേ ബോർഡ് അറിയിച്ചു.
സായുധസേന, ആരോഗ്യ സേവന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ചാണ് 'റെയിൽ വാർഡുകളു'ടെ നിർമാണം നടത്തുന്നത്. എല്ലാ സോണൽ മാനേജർമാർക്കും ഇതു സംബന്ധിച്ച് കത്തയച്ചതായും റെയിൽവേ ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.