2000 രൂപ നോട്ട്: ഇനിയും തിരിച്ചുവരാതെ 7,581 കോടി
മുംബൈ: നിരോധിച്ച 2000 രൂപയുടെ നോട്ട് 97.87 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). ജൂൺ 28 വരെയുള്ള കണക്കുപ്രകാരം 7,581 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളത്. നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും സാധിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു. കഴിഞ്ഞവർഷം മേയ് 19ന് നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 2000ത്തിന്റെ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്.
2023 ഒക്ടോബർ ഏഴുവരെ എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള സൗകര്യം അനുവദിച്ചിരുന്നു. ആർ.ബി.ഐയുടെ ഇഷ്യൂ ഓഫിസുകൾ വഴിയും തപാൽ മാർഗവും ഇപ്പോഴും നോട്ടുകൾ മാറിയെടുക്കാം. അഹ്മദാബാദ്, ബംഗളൂരു, ബേലാപുർ, ഭോപാൽ, ഭുവനേശ്വർ, ഛണ്ഡിഗഢ്, ചെന്നൈ, ഗുവാഹതി, ഹൈദരാബാദ്, ജയ്പുർ, ജമ്മു, കാൺപുർ, കൊൽക്കത്ത, ലഖ്നോ, മുംബൈ, നാഗ്പുർ, ഡൽഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ 19 ആർ.ബി.ഐ ഓഫിസുകൾ വഴി ബാങ്ക് നോട്ടുകൾ മാറ്റാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.