ടിസിലെ ഡോക്യുമെന്ററി പ്രതിഷേധവും അതിനെതിരെയുണ്ടായ ബി.ജെ.പി പ്രതിഷേധവും

ഭീഷണിഫലിച്ചില്ല; ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ച് ടിസിലെ വിദ്യാർഥികൾ

മുംബൈ: ബി.ജെ.പി ഉയർത്തിയ പ്രതിഷേധത്തിനിടയിലെ ഗുജറാത്ത് കലാപത്തെ സംബന്ധിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർഥികൾ. 200ഓളം വിദ്യാർഥികൾ ഡോക്യുമെന്ററി കണ്ടു. നേരത്തെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച രംഗത്തെത്തിയിരുന്നു.

യൂനിവേഴ്സിറ്റി അധികാരികൾ ഡോക്യുമെന്ററി പ്രദർശനത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ലാപ്ടോപ്പുകളിൽ വിദ്യാർഥികൾ ഡോക്യുമെന്ററി കണ്ടു. പ്രൊഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശനം നടന്നത്.

ടിസ് ഒരു സ്ക്രീൻ നിഷേധിച്ചപ്പോൾ വിദ്യാർഥികൾ പത്തെണ്ണം പകരം സംഘടിപ്പിച്ചുവെന്ന് പി.എസ്.എഫ് വ്യക്തമാക്കി. നേരത്തെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയാണെങ്കിൽ കർശനമായ നടപടിയുണ്ടാകുമെന്ന് ടിസ് അധികാരികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ ലാപ്ടോപ്പിൽ ഡോക്യുമെന്ററിയുടെ സ്ക്രീനിങ് നടത്തുന്നത്.

Tags:    
News Summary - 200 TISS Mumbai students watch BBC documentary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.