സ്വകാര്യ ജീവനക്കാര്‍ക്കും നികുതിയില്ലാതെ 20 ലക്ഷം വരെ ഗ്രാറ്റ്വിറ്റി പിന്‍വലിക്കാം

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഗ്രാറ്റ്വിറ്റി ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപവരെ നികുതിയില്ലാതെ പിന്‍വലിക്കാം. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ആനുകൂല്യം സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കാനാണ് നിയമനിര്‍മാണം.

കേന്ദ്ര തൊഴില്‍ മന്ത്രാലയം വിളിച്ചുചേര്‍ത്ത തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. അടുത്തമാസം ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തിന്‍െറ രണ്ടാം പാദത്തില്‍ നിയമഭേദഗതി കൊണ്ടുവരും. 2010ലാണ് ആദായ നികുതി നിയമത്തില്‍ നികുതിരഹിത ഗ്രാറ്റ്വിറ്റി പരിധി വ്യക്തമാക്കുന്ന 10ാം വകുപ്പ്  ഭേദഗതി ചെയ്തത്.

ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നികുതിരഹിത ഗ്രാറ്റ്വിറ്റി 20 ലക്ഷം വരെയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിറകെയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സമാന മാനദണ്ഡമാക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിലവില്‍ 10 ലക്ഷം രൂപയാണ് നികുതി രഹിത ഗ്രാറ്റ്വിറ്റിയായി പിന്‍വലിക്കാന്‍ കഴിയുക. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഒരു സ്ഥാപനത്തില്‍ തൊഴിലെടുത്ത സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണിത് അനുവദിച്ചിരുന്നത്.

അതേസമയം, അഞ്ചുവര്‍ഷമെന്ന മാനദണ്ഡം ഒരു വര്‍ഷമായി കുറക്കണമെന്ന് ഇടതു തൊഴിലാളി സംഘടനകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പുതിയ ഭേദഗതിക്ക് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാലപ്രാബല്യം നല്‍കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. ഇവ രണ്ടും പക്ഷേ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Tags:    
News Summary - 20 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.