ലഖ്നോ: കേവലം 20 ദിവസം പ്രായമുള്ളപ്പോൾ ജീവനോടെ കുഴിച്ചുമൂടിയ പെൺകുട്ടി, അതിജീവനത്തിനായി ആശുപത്രിയിൽ പൊരുതുന്നു. ഉത്തർ പ്രദേശിലാണ് സംഭവം. ആടുമേയ്ക്കാൻ പോയ ആൾ, മൺകൂനയിൽനിന്നുള്ള കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് കുഞ്ഞുകൈ കണ്ടത്. ഉടൻ അയാൾ ഗ്രാമീണരെ വിവരമറിയിച്ചു.
അവർ പൊലീസിന് വിവരം കൈമാറി. കുതിച്ചെത്തിയ പൊലീസ് കുഞ്ഞിനെ എടുത്ത് ആശുപത്രിയിലാക്കുകയായിരുന്നു. ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമല്ല.
എന്നാൽ, കുടുംബത്തിന് ബാധ്യതയാകുമെന്ന് കരുതി പെൺകുട്ടികളെ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഇപ്പോഴും രാജ്യത്ത് തുടരുന്നതായാണ് ഇത് തെളിയിക്കുന്നത്. ഷാജഹാൻപൂരിലാണ് ഈ സംഭവം.
മണ്ണുപൊതിഞ്ഞ നിലയിലാണ് തിങ്കളാഴ്ച കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്ന് ഇവിടത്തെ പ്രിൻസിപ്പൽ ഡോ.രാജേഷ് കുമാർ പറഞ്ഞു. കുട്ടിക്ക് ഓക്സിജൻ നില കുറവാണ്. അപകടനില തരണം ചെയ്തിട്ടില്ല. അണുബാധയുമുണ്ട്. രക്ഷപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.