കോവിഡ് ബാധിച്ച 20 നാവികരെ ആശുപത്രിയിലേക്ക് മാറ്റി

പനാജി: കോവിഡ് സ്ഥിരീകരിച്ച നാവികസേനാ കപ്പൽ ഐ.എൻ.എസ് ആൻഗ്രെയിലെ 20 നാവികരെ ആശുപത്രിയിലേക്ക് മാറ്റി. നാവികസേനാ ആശ ുപത്രിയിലേക്കാണ് ഇവരെ മാറ്റിയതെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക് അറിയിച്ചു.

മുംബൈ കൊളാബയിലുള്ള കപ്പലിൽ 130 പേരാണ് ക്വാറന്‍റൈനിൽ കഴിയുന്നത്. ഇതിൽ വൈറസ് ബാധ സ്ഥിരീകരിച്ച 20 പേരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഏപ്രിൽ ഏഴിന് നടത്തിയ കോവിഡ് നിർണയ പരിശോധനയിലാണ് ഒരു നാവികന് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ബാക്കിയുള്ളവരെ നിരീക്ഷണത്തിലാക്കി.

Tags:    
News Summary - 20 COVID-19 positive Sailors from INS Angre depot shifted -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.