പുൽവാമ ആക്രമണത്തിന്‍റെ രണ്ടാം വാർഷികത്തിൽ സൈനികർക്ക്​ ആദരമർപ്പിച്ച്​ പ്രമുഖർ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ രണ്ടാം വാർഷികത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക്​ ആദരമർപ്പിച്ച്​ രാജ്യം. കേന്ദ്രമന്ത്രിമാരായ അമിത്​ ഷാ, രാജ്​ നാഥ്​ സിങ്​, ഹർദീപ്​ സിങ്​ പുരി തുടങ്ങിയവർ സൈനികരെ അനുസ്​മരിച്ച്​ ട്വീറ്റ്​ ചെയ്​തു. രാഹുൽ ഗാന്ധിയും സൈനികരുടെ ജീവത്യാഗത്തെ അനുസ്​മരിച്ച്​ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.

സൈനികരുടെ ജീവത്യാഗത്തിന്​ പിന്നിൽ തലകുനിക്കുകയാണെന്ന്​ അമിത്​ ഷാ പറഞ്ഞു. സൈനികരുടെ ധൈര്യവും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞു. രാജ്യം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന്​ കേ​ന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ ട്വീറ്റ്​ ചെയ്​തു. സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും രാജ്​നാഥ്​ സിങ്​ വ്യക്​തമാക്കി.

പുൽവാമയിലെ സൈനികരുടെ ജീവത്യാഗം തലമുറകൾക്ക്​ ആവേശം പകരുന്നതാണെന്ന്​ വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി പറഞ്ഞു. ധീരരായ സൈനികർക്ക്​ ആദമർപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാവുമെന്ന്​ രാഹുൽ ഗാന്ധിയും ട്വീറ്റ്​ ചെയ്​തു. 2014 ഫെബ്രുവരി 14ന്​ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 പേരാണ്​ മരിച്ചത്​. 

Tags:    
News Summary - 2 years of Pulwama attack: Ministers, other leaders pay tribute to CRPF soldiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.