പതിവു തെറ്റിച്ച് സുപ്രീംകോടതി ജഡ്ജിമാർ കാപ്പി കുടിക്കാൻ കാന്റീനിൽ; അമ്പരന്ന് അഭിഭാഷകർ

ന്യൂഡൽഹി: രണ്ട് ജഡ്ജിമാർ സുപ്രീംകോടതി കാന്റീനിൽ അപ്രതീക്ഷിതമായി എത്തിയത് അഭിഭാഷകരെ അമ്പരപ്പിച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ് എന്നിവരാണ് അഭിഭാഷകർക്കൊപ്പം കാപ്പി കുടിക്കാൻ കാന്റീനിലെത്തിയത്.

മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്സിങ്, ആനന്ദ് ഗ്രോവർ എന്നിവർക്കൊപ്പം സംസാരിക്കാനായി ഇതുവരും കാന്റീനിൽ ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഇത്തരത്തിൽ അഭിഭാഷകരുമായി സംഭാഷണത്തിലേർപ്പെടാറുണ്ട്.

സാധാരണയായി ഉച്ചഭക്ഷണമടക്കം ജഡ്ജിമാരുടെ ചേംബറുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ആ പതിവ് തെറ്റിച്ച് ജഡ്ജിമാർ നേരിട്ട് കാന്റീനിലെത്തിയത് അപൂർവ കാഴ്ചയാണെന്നാണ് കോടതി അധികൃതർ പറയുന്നത്.

Tags:    
News Summary - 2 Supreme court judges make surprise visit to canteen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.