Posted On
date_range Updated On
date_range കോളജിലെത്താൻ വൈകിയതിനാൽ ബീച്ചിൽ പോയി; രണ്ട് വിദ്യാർഥികളെ കാണാതായി
അമരാവതി: വിശാഖപട്ടണത്തെ ഭീംലി ബീച്ചിലെത്തിയ രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി. വിദ്യാർഥികൾക്കായി നാവിക സേനാ ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
വിദ്യാർഥികളുടെ ഏഴംഗ സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ ബീച്ചിലെത്തിയത്. കോളജിലെത്താൻ വൈകിയതിനെ തുടർന്നാണ് സംഘം ബീച്ചിൽ പോകാൻ തീരുമാനിച്ചത്. 11.30ഓടെ ഭീംലി ബീച്ചിലെത്തിയ വിദ്യാർഥികളിൽ നാലു പേർ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
കുളിക്കുന്നതിനിടെ സൂര്യ എന്ന വിദ്യാർഥിയെ കാണാതായി. സൂര്യ മുങ്ങിപ്പോയതാണെന്ന സംശയത്തിൽ സായ് എന്ന വിദ്യാർഥി തിരഞ്ഞ് കടലിൽ ഇറങ്ങുകയായിരുന്നു. രണ്ടു പേരെയും കാണാതായതോടെ വിദ്യാർഥികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് ഐ.എൻ.എസ് കലിംഗയിലെ നവിക സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.