മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു: 10.75 ലക്ഷം രൂപയാണ് കവർന്നത് ജയ്പുർ: മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ബദ്ഗാവ് ഗ്രാമത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 10.75 ലക്ഷം രൂപയാണ് കവർന്നത്.
മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി ബൈക്കിലെത്തിയ രണ്ട് പേർ ഉച്ചക്ക് 12 ഓടെ യൂക്കോ ബാങ്കിന്റെ ബദ്ഗാവ് വില്ലേജ് ബ്രാഞ്ചിൽ അതിക്രമിച്ച് കയറി 10.75 ലക്ഷം രൂപ കൊള്ളയടിച്ചതായി ബാരൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് ചൗധരി പറഞ്ഞു.
ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താൻ വെടിയുതിർത്തുകൊണ്ടായിരുന്നു കൊള്ള നടത്തിയത്. ഉപയോഗിച്ച കാട്രിഡ്ജ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപവൽകരിച്ചിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും എ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.