ഇടുക്കി: കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും പിന്തുടരുന്നത് അധികാരം സ്വന്തം കൈകളിൽ കേന്ദ്രീകരിക്കുന്ന ഒരേ ഭരണശൈലിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇടുക്കി ഏലപ്പാറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ എന്ന് ജനങ്ങൾക്കിടയിൽ സംസാരമുണ്ടെന്നും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.പ്രസംഗത്തിന് പിന്നാലെ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയും ഖാർഗെ ഇതേ വിമർശനങ്ങൾ ആവർത്തിച്ചു.
രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഏറ്റവും വലിയ കുറ്റവാളി പാർട്ടിയാണ് ബി.ജെ.പിയെന്നും അവരുടെ നിലപാടുകളെയും പ്രത്യയശാസ്ത്രത്തെയും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. പിണറായിയും മോദിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും കോൺഗ്രസിനെ തകർക്കാനുള്ള ബി.ജെ.പി-ഇടതുപക്ഷ ഒത്തുകളിക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഖാർഗെ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.