'പ്രണയമല്ല എല്ലാം, എന്നാൽ പ്രണയമില്ലാത്തതെല്ലാം അർഥശൂന്യവുമാണ്'; വിവാദങ്ങൾ നിലനിൽക്കെ ചർച്ചയായി തൃഷയുടെ പോസ്റ്റ്

തെന്നിന്ത്യൻ സിനിമ താരങ്ങളായ വിജയ്‌യും തൃഷയും ഈ അടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ നേരിട്ട അഭിനേതാക്കളാണ്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതിൽ, നടന് ഒരു സഹപ്രവർത്തകയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്തിരുന്നു. ഈ വാർത്ത പുറത്തു വന്നതോടെ തൃഷയുമായി താരത്തിന് പ്രണയ ബന്ധമുണ്ടെന്ന രീതിയിൽ പല കിംവദന്തികളും ഉയർന്നു. എന്നാൽ തൃഷ അതിൽ പ്രതികരണം അറിയിച്ചിരുന്നില്ല. ഇപ്പോഴിത വിവാദം നിലനിൽക്കവെ നടി തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാകുന്നത്.

ഇവാങ്ക ഹിൽടൺ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. 'ആരോടും ഒന്നിനും തർക്കിക്കാൻ താത്പര്യമില്ലാത്ത ഘട്ടത്തിലൂടെയാണ് ഞാൻ ജീവിതത്തിൽ കടന്നുപോകുന്നത്. ഒരു ആനക്ക് പറക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞാൽ ഞാനത് അംഗീകരിക്കും. അത് നിങ്ങൾ പറഞ്ഞത് ശരിയായതുകൊണ്ടല്ല, നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്. എപ്പോഴും ശരിയായിരിക്കുക എന്നതിനേക്കാൾ, മനഃസമാധാനത്തിനാണ് പ്രാധാന്യമെന്ന് ഞാൻ പഠിച്ചു. ചില തർക്കങ്ങൾ തെറ്റിദ്ധാരണകളല്ല, അവ നിങ്ങളെ തളർത്തിക്കളയാനുള്ള ശ്രമമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുകൊണ്ട് നിരസിക്കുകയും എന്റെ മനഃസമാധാനം നിലനിർത്തുകയും ചെയ്യുന്നു', എന്നാണ് തൃഷ പങ്കുവെച്ച വിഡിയോയിൽ ഉള്ള വാക്കുകൾ.

പിന്നാലെയാണ് പ്രണയവുമായി ബന്ധപ്പെടുത്തി മറ്റൊരു സ്റ്റോറിയും തൃഷ പങ്കുവെച്ചത്. 'പ്രണയമല്ല എല്ലാം, എന്നാൽ പ്രണയമില്ലാത്തതെല്ലാം അർഥശൂന്യവുമാണ്', എന്നായിരുന്നു പോസ്റ്റ്. ഇതിനോട് ചേർത്ത് 'ഫാക്ട്' എന്നുകൂടി തൃഷ കുറിച്ചു. ഈ പോസ്റ്റുകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്രശ്നങ്ങൽക്കൊടുിൽ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉയർന്നിരുന്നു. എന്നാൽ തൃഷയെ അനുകൂലിച്ചും അസത്യങ്ങൾ പ്രചരിപ്പിക്കരുതെന്നും പറഞ്ഞ് ഖുഷ്ബു ഉൾപ്പെടെ പല താരങ്ങളും രംഗത്തു വരികയും ചെയ്തിരുന്നു.

Tags:    
News Summary - Trisha Krishnan shares cryptic post on love and peace amid relationship rumours with Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.