സുക്മ: തലയ്ക്ക് ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തട്മേതല- ദുലേജ് ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിൽ ഇന്നലെ രാവിലെ ആറിനായിരുന്നു ഏറ്റുമുട്ടൽ.
വിവിധ സുരക്ഷാസേനകളിലെ ഉദ്യോഗസ്ഥർ മാവോയിസ്റ്റ് വേട്ടയിൽ പങ്കാളികളായി. സംഭവസ്ഥലത്ത് നിന്ന് 12 ബോർ ഡബിൾ ബാരൽ റൈഫിളും ഒരു പിസ്റ്റളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സി.പി.ഐ (മാവോയിസ്റ്റ്) യുടെ ജഗർഗുണ്ട ഏരിയാ കമ്മിറ്റിയിൽ പെടുന്ന 10-12 സായുധ കേഡർമാർ തദ്മെറ്റ്‌ല-ഡൂലെഡ് ഗ്രാമങ്ങളിലെ വനങ്ങളിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് സുരക്ഷ സേന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.