ഷിംല: ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ കനത്ത മഴയും മേഘവിസ്ഫോടനവും. പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. കാംഗ്ര ജില്ലയിൽ രണ്ടുപേരുടെ മൃതദേഹം കിട്ടി. പത്തിലധികം പേരെ കാണാതായി. കുളുവിൽ മൂന്നുപേർ ഒഴുക്കിൽപെട്ടു. നിരവധി വീടുകൾ തകർന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
കാംഗ്രയിൽ ജലവൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്നവരാണ് ഒഴുക്കിൽപെട്ടത്. ബൻജാർ, ഗഡ്സ, മണികരൺ, സെയ്ഞ്ച് എന്നിവിടങ്ങളിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. പലയിടത്തും നദികൾ കരകവിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടുവരെ കുളു, ബിലാസ്പൂർ, ചംബ, ഹാമിർപുർ, കാംഗ്ര, മണ്ഡി, ഷിംല, സിർമോർ, സോലൻ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.