Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ വൻ മവോയിസ്റ്റ് വേട്ട: 14 പേർ െകാല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ ഏറ്റുമുട്ടലിൽ പൊലീസ് 14 മവോയിസ്റ്റുകളെ കൊലപ്പെടുത്തി. ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് കമാൻഡോകളും കൊല്ലപ്പെട്ടു. ബ്രഹ്മഗാദിലെ തഡ്ഗാവ് വനമേഖലയിൽ ഞായറാഴ്ച രാവിലെ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗഡ്ചിരോലി പൊലീസിെൻറ പ്രത്യേക സേനയായ സി-60 കമാന്‍ഡോയാണ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടത്തിയത്. വനമേഖലയിൽ തെരച്ചിൽ തുടരുകയാണ്.
സി-60 കമാൻഡോ വിഭാഗത്തിലെ സായിനാഥ്, സൈന്യു എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
അടുത്തിടെയുണ്ടായ വൻ മാവോയിസ്റ്റ് വേട്ടയാണ് ഗഡ്ചിരോലിയിൽ നടന്നതെന്ന് ഡി.ജി.പി സതീഷ് മാഥുർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.