ലഖ്​നോ-ആനന്ദ്​ വിഹാർ ഡബിൾ ഡെക്കർ ട്രെയിൻ പാളംതെറ്റി

ന്യൂഡൽഹി: ലഖ്​നോ-ആനന്ദ്​ വിഹാർ ഡബിൾ ഡെക്കർ ട്രെയിനിൻെറ രണ്ട്​ കോച്ചുകൾ പാളംതെറ്റി. മ​​ുറാദാബാദിനടുത്ത്​ ഞായറാഴ്​ച രാവിലെയായിരുന്നു 10.15ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെന്ന്​ റെയിൽവേ അറിയിച്ചു.

മുറാദാബാദിനും കത്തഗർ സ്​റ്റേഷനും ഇടയിലാണ്​ തീവണ്ടി പാളം തെറ്റിയത്​. റെയിൽവേ അധികൃതർ സംഭവ സ്ഥലത്തേക്ക്​ തിരിച്ചിട്ടുണ്ട്​. യാത്രക്കാരുടെ സുരക്ഷക്കാണ്​ പ്രഥമ പരിഗണന നൽകുന്നതെന്ന്​റെയിൽവേ അറിയിച്ചു. ആഴ്​ചയിൽ നാല്​ ദിവസമാണ്​ ലഖ്​​നോ-ആനന്ദ്​ വിഹാർ സ്​റ്റേഷനുകൾക്കിടയിൽ ട്രെയിൻ സർവീസ്​ നടത്തുന്നത്​.

Tags:    
News Summary - UP: 2 coaches of Lucknow-Anand Vihar double decker train derail near Moradabad-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.