ഒറ്റ രാത്രികൊണ്ട്​ റോഡ്​ 'കാൺമാനില്ല'; പൊലീസിൽ പരാതിയുമായി ഗ്രാമവാസികൾ

ഭോപാൽ: ഒറ്റ രാത്രികൊണ്ട്​ റോഡ്​ കാൺമാനില്ലെന്ന പരാതിയുമായി ഗ്രാമവാസികൾ പൊലീസ്​ സ്​റ്റേഷനിൽ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ്​ സംഭവം.

​ഗ്രാമത്തിലെ റോഡി​െൻറ ഒരു കിലോമീറ്ററോളം ഭാഗം ഒറ്റ രാത്രികൊണ്ട്​ ചളിക്കുളമായി. തുടർന്ന്​ റോഡ്​ പണിയിൽ അഴിമതി നടന്നതായി വ്യക്തമായതോടെ ഗ്രാമത്തിലെ ഡെപ്യൂട്ടി സർപഞ്ചും പ്രദേശവാസികളും ചേർന്ന്​ പൊലീസ്​ സ്​റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു.

തങ്ങളുടെ ഗ്രാമത്തിലെ ഒരു ഭാഗത്ത്​ റോഡുണ്ടായിരുന്നു. എന്നാൽ നേരം വെളുത്തപ്പോൾ​ റോഡ്​ കാണാതാകുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു.

തുടർന്ന്​, ജൻപത്​ പഞ്ചായത്ത്​ ഒാഫിസിലും നിരവധി പരാതികളെത്തിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ട്​ ഉടൻ ആവശ്യപ്പെടുമെന്നും പഞ്ചായത്തിലെ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫിസർ അറിയിച്ചു.

സംസ്​ഥാനത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സിദ്ധി ജില്ലയിലെ പ്രദേശമാണ്​ മേന്ദ്ര ഗ്രാമം. ഗ്രാമത്തി​ൽ റോഡ്​ നിർമിക്കാൻ അനുവദിച്ച ഫണ്ട്​ ഉദ്യോഗസ്​ഥർ തിരിമറി നടത്തി തട്ടിയെടുത്താതായാണ്​ പ്രദേശവാസികളുടെ ആരോപണം. തുടർന്ന്​ പേരിനായി റോഡ്​ നിർമിക്കുകയുമായിരുന്നു. എന്നാൽ, മൺസൂൺ എത്തിയതോടെ റോഡ്​ പൊളിഞ്ഞ്​ ചളിക്കുളമായെന്നും അവർ പറയുന്നു.

2017ൽ​ റോഡ്​ നിർമിക്കാൻ പണം അനുവദിച്ചിരുന്നു. ആറുമാസത്തിനുശേഷം റോഡ്​ 10 ലക്ഷം രൂപ ബജറ്റിൽ നിർമിച്ചതായും രേഖകളിൽ കാണിക്കുന്നുണ്ട്​. തുടർന്ന്​ അധികൃതർ വിവരം അന്വേഷിച്ചപ്പോൾ കരാർ എടുത്തവർ റോഡ്​ താൽകാലികമായി നിർമിക്കുകയും ഒറ്റ രാത്രിയിലെ മഴയോടെ ഇവ ഒലിച്ചുപോകുകയുമായിരുന്നുവെന്നും പറയുന്നു.

ഇതോടെ ലക്ഷങ്ങളു​ടെ അഴിമതി അന്വേഷിക്കാൻ ഒരുങ്ങുകയാണ്​ പ്രദേശിക ഭരണകൂടം.

Tags:    
News Summary - 1Km Road Stolen Overnight Villagers File Complaint With Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.