representative image
ലഖ്നോ: ഉത്തർപ്രദേശിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ പതിനാറുകാരനെ സഹപാഠികൾ വിവസ്ത്രനാക്കി മർദിച്ചു. വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. സംഭവത്തിൽ 20കാരനായ രാമു സെൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് കാറിൽ കയറ്റിയ ശേഷം ഝാൻസിയിലെ കാട്ടിലെത്തിച്ച ശേഷം വിവസ്ത്രനാക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടിയെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
200 രൂപയെ ചൊല്ലി വിദ്യാർഥിയും ഏതാനും സഹപാഠികളും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് മർദനമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.