Posted On
date_range Updated On
date_range രാജസ്ഥാനിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായി
കോട്ട(രാജസ്ഥാൻ): രാജസ്ഥാനിലെ ഝലവാറിൽ 15കാരിയെ ഒമ്പതുപേർ പല ദിവസങ്ങളിലായി ബലാത്സംഗത്തിനിരയാക്കി. എട്ടു ദിവസത്തിനുശേഷം ആക്രമികളിൽനിന്ന് രക്ഷപ്പെട്ട് പെൺകുട്ടി വീട്ടിലെത്തിയ ശേഷം പൊലീസിൽ പരാതി നൽകി.
കുറ്റാരോപിതരിൽ രണ്ട് പ്രായപൂർത്തിയാകാത്തവരുമുണ്ട്. ഇവർ ഉൾപ്പെടെ നാലുപേർ പിടിയിലായി.
സ്കൂൾ ബാഗ് വാങ്ങിത്തരാം എന്നു പറഞ്ഞ് സുഹൃത്ത് നഗരത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് പെൺകുട്ടി പറഞ്ഞത്. തുടർന്ന് പാർക്കിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു എന്നും കുട്ടി പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.