Representative Image
ചെന്നൈ: തമിഴ്നാട്ടിലെ ഇ റോഡ് സത്യമംഗലത്ത് 14കാരൻ അമ്മയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പുഞ്ചൈ പുളിയംപട്ടി സ്വദേശിനി സർക്കാർ ഉദ്യോഗസ്ഥയായ യുവ റാണി (36) ആണ് കൊല്ലപ്പെട്ടത്.
സത്യമംഗലത്തെ സ്വകാര്യ സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ് ഒമ്പതാം ക്ലാസുകാരനായ മകൻ. എന്നാൽ അടുത്തിടെ വീട്ടിൽ നിന്ന് സ്കൂളിൽ പോയി വരികയായിരുന്നു ചെയ്തിരുന്നു. ഇതിനിടെ പരീക്ഷയിൽ മാർക്ക് കുറഞ്ഞതോടെ വീണ്ടും ഹോസ്റ്റലിലേക്ക് തിരിച്ചുപോയി താമസിച്ച് പഠിക്കാൻ യുവറാണി മകനെ നിർബന്ധിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തർക്കവും ഉണ്ടായിരുന്നു.
ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. രാത്രി 12ഓടെ യുവറാണിയെ ഫ്ലവർ വേയ്സും കല്ലും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛൻ ജോലി സ്ഥലത്തായിരുന്നു ഈ സമയം. 12കാരിയായ ഇവരുടെ ഇളയ മകളാണ് വീട്ടിലുണ്ടായിരുന്നത്. മകൾ ബന്ധുക്കളെ വിവരമിറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും യുവറാണി മരിച്ചു.
ഇവിടെ നിന്നും രക്ഷപ്പെട്ട 14കാരനെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഹോസ്റ്റൽ അധികൃതരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.