ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ നിന്ന്​ പുറത്തെടുത്തത്​ ഒന്നരകിലോ ആഭരണങ്ങളും നാണയങ്ങളും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ആശുപത്രിയിൽ ശസ്​ത്രക്രിയ നടത്തിയ യുവതി വയറ്റില്‍ കണ്ടെത്തിയത് 1.5 കിലോ ആ ഭരണങ്ങളും 90 നാണയങ്ങളും. ബംഗാളിലെ ബിര്‍ബം ജില്ലയില്‍ ബുധനാഴ്ചയാണ് യുവതിയെ ശസ്ത്രക്രിയക്ക്​ വിധേയയാക്കിയത്.

മാല, മൂക്കുത്തി, കമ്മല്‍, വളകള്‍ , പാദസരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും നാണയങ്ങളുമാണ് 26-കാരിയായ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തതെന്ന് രാംപുരഹട്ട് സര്‍ക്കാര്‍ മെഡിക്കൽ ആശുപത്രിയിലെ സര്‍ജന്‍ സിദ്ധാര്‍ത്ഥ് ബിസ്വാസ് പറഞ്ഞു.

അഞ്ച്​,പത്ത്​ രൂപയുടെ നാണയങ്ങളാണ്​ യുവതി വിഴുങ്ങിയിരുന്നത്​. ഇത്തരം 90 നാണയങ്ങളാണ്​ പുറത്തെടുത്തത്​. ചെമ്പ്​, വെള്ളി ആഭരണങ്ങൾക്കൊപ്പം സ്വർണം കൊണ്ടുള്ളതും വിഴുങ്ങിയിട്ടുണ്ട്​.

മര്‍ഗ്രാം സ്വദേശിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി മാതാവ്​ പറഞ്ഞു. അടുത്ത കാലത്തായി വീട്ടില്‍ നിന്നും അയൽപക്കത്തിൽ നിന്നുമായി ആഭരണങ്ങള്‍ കാണാതായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചാല്‍ യുവതി കരച്ചില്‍ തുടങ്ങുമായിരുന്നെന്നും അമ്മ പറഞ്ഞു. ഇതേ തടര്‍ന്ന് യുവതിയെ രഹസ്യമായി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരാഴ്ചയോളം നീണ്ടുനിന്ന നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് യുവതിയെ ശസ്ത്രക്രിയക്ക്​ വിധേയമാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്​ധ ചികിത്സക്കായി യുവതിയെ ആശുപത്രിയിൽ കിടത്തിയിരിക്കുകയാണ്​.


Tags:    
News Summary - 1.5 kg Jewellery, Coins Removed From Woman's Stomach In Bengal- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.