റെയിൽവേയിൽ 1.42 ലക്ഷം സുരക്ഷ ജീവനക്കാരുടെ കുറവ്​

ന്യൂഡൽഹി: റെയിൽവേയിൽ സുരക്ഷ ജീവനക്കാരുടെ കുറവ്. ഹിരാഖണ്ഡ്​ എക്​സ്​പ്രസ്​ പാളം ​തെറ്റിയുണ്ടായ അപകടത്തിൽ 39 പേർ മരിച്ചതിന്​​ പിന്നാലെയാണ്​ ഇൗസ്​റ്റ്​ കോസ്​റ്റ്​ റെയിൽവേയുടെ റിപ്പോർട്ട്​ പുറത്ത്​ വന്നിരിക്കുന്നത്​​. എകദേശം 1.42 ലക്ഷം സുരക്ഷ ജീവനക്കാരുടെ കുറവാണ്​ റെയിൽവേയിൽ ഉള്ളതെന്ന്​ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത്​ ട്രെയിൻ ദുരന്തങ്ങൾ വർധിക്കുന്ന പശ്​ചാതലത്തിൽ ​റിപ്പോർട്ടിലെ ഉള്ളടക്കം ആശങ്കയുണ്ടാക്കുന്നതാണ്​.

അപകടം നടന്ന വിജയനഗര ജില്ല ഇൗസ്​റ്റ്​ കോസ്​റ്റ്​ റെയിൽവേയുടെ പരിധിയിൽ ഉൾപ്പെടുന്നതാണ്​. ഇവിടെ ​സുരക്ഷ ജീവനക്കാരുടെ എണ്ണത്തിൽ 24 ശതമാനത്തി​​െൻറ കുറവുണ്ട്​. ഇതുമൂലം നിലവിലുള്ള ജീവനക്കാർക്ക്​ വലിയ സമ്മർദ്ദമാണ്​ നേരിടേണ്ടി വരുന്നത്​. ഇവർക്ക്​ മതിയായ സൗകര്യങ്ങൾ എർപ്പെടുത്താൻ റെയിൽവേ തയാറാകുന്നില്ലെന്നും പരാതികളുണ്ട്​. . ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി  മികച്ച സാ​േങ്കതിക വിദ്യ അവതരിപ്പിക്കണമെന്ന ആവശ്യവും ശക്​തമാണ്​.

നിലവിൽ ഇൗസ്​റ്റ്​ കോസ്​റ്റ്​ റെയിൽവേയിൽ മാത്രം 1,573  ​എഞ്ചിനീയർമാരുടെ ഒഴിവുകളാണുള്ളത്​​. സിഗ്​നൽ, സുരക്ഷ, ഇലക്​ട്രികൽ എന്നിവയിലും ഒഴിവുകൾ നിലവിലുണ്ട്​. ഒ​ഴിവുകൾ നികത്തപ്പെടാത്തത്​ ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ വർധിപ്പിക്കുന്നുണ്ട്​. ലോക്കോ പൈലറ്റ്​മാരുൾപ്പടെയുള്ളവർക്ക്​ 20 മണിക്കൂർ വരെ ​ഇതുമൂലം ജോലി ചെയ്യേണ്ടതായും വരുന്നുണ്ട്​.  ​ഇതും അപകടങ്ങൾക്ക്​ കാരണമാവുന്നുണ്ടെന്നാണ്​ ജീവനക്കാരുടെ പക്ഷം.

Tags:    
News Summary - 1.42 lakh rail safety staff posts vacant across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.