നീ​ര​വ്​ മോ​ദിയുടെയും മെ​ഹു​ൽ ചോം​സ്​​കിയുടെയും വൻ ആഭരണശേഖരം ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ​ നി​ന്ന്​ 13,500 കോ​ടി രൂ​പ വെ​ട്ടി​ച്ച്​ രാ​ജ്യം​വി​ട്ട വി​വാ​ദ വ​ജ്ര വ്യാ​പാ​രികളായ നീ​ര​വ്​ മോ​ദിയുടെയും അമ്മാവൻ മെ​ഹു​ൽ ചോം​സ്​​കിയും വൻ ആഭരണശേഖരം ഇന്ത്യയിലെത്തിച്ചു. ദുബൈയിലേക്ക് കടത്താനായി ഹോങ്കോങ്ങിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രത്നം, പവിഴം, സ്വർണം, െവള്ളി ആഭരണങ്ങളാണ് തിരികെ എത്തിച്ചത്. 

108 പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന 2300 കിലോഗ്രാം ആഭരണങ്ങൾ ബുധനാഴ്ച രാത്രിയോടെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) രാജ്യത്ത് എത്തിച്ചത്. ഇതിൽ 76 പാക്കറ്റുകൾ മെ​ഹു​ൽ ചോം​സ്​​കിയുടെയും 32 പാക്കറ്റുകൾ നീരവ് മോദിയുടെയും ആണ്. പിടിച്ചെടുത്ത ആഭരണങ്ങൾക്ക് ഏകദേശം 1350 കോടി രൂപ മതിപ്പുവിലയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

2018 ജൂലൈയിലാണ് ഹോങ്കോങ്ങിൽ ആഭരണ ശേഖരമുണ്ടെന്ന വിവരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ചത്. 2018 ജ​നു​വ​രി​യി​ൽ രാ​ജ്യം​വിട്ട​ നീരവ് മോദി ലണ്ടനിലും മെ​ഹു​ൽ ചോം​സ്​​കി ആന്‍റിഗയിലുമാണ് കഴിയുന്നത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തുന്ന സി.ബി.ഐയും ഇ.ഡിയും നീ​ര​വ്​ മോ​ദിയെയും അമ്മാവനെയും ഇന്ത്യയിലെത്തിക്കാനുള്ള നിയമപോരാട്ടത്തിലാണ്. 

അമ്മാവൻ മെ​ഹു​ൽ ചോ​ക്​​സി​ക്കൊ​പ്പം ബാ​ങ്കി​ൽ​ നി​ന്ന്​ വ​ൻ​തു​ക ത​ട്ടി​പ്പ്​ ന​ട​ത്തി മു​ങ്ങി​യ നീ​ര​വ്​ മോ​ദി തു​ക​യി​ൽ വ​ലി​യ പ​ങ്കും കു​ടും​ബ​ക്കാ​രു​ടെ പേ​രി​ലേ​ക്ക്​ മാ​റ്റി​യും വ്യ​ക്​​തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ദു​രു​പ​യോ​ഗം ചെ​യ്​​തും തി​രി​മ​റി ന​ട​ത്തി​യ​താ​യി എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. 

1873 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ അ​ധി​കൃ​ത​ർ, 489.75 കോ​ടി​യു​ടെ മ​റ്റ്​ ആ​സ്​​തി​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഹോ​ങ്കാേ​ങ്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​, യു.​കെ, യു.​എ​സ്.​എ, സിം​ഗ​പ്പൂ​ർ, യു.​എ.​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ആ​സ്​​തി​ക​ളും ക​ണ്ടു​കെ​ട്ടി​യ​തി​ൽ ഉൾപ്പെ​ടും.

Tags:    
News Summary - 1,350 crore Jewels brought back from Nirav Modi’s and Mehul Choksi's Hong Kong godown -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.