ബഹളം വെക്കരുത്, 135 കോടി ആളുകൾ നോക്കി ചിരിക്കുന്നു, നാം കുട്ടികളല്ല -രാജ്യസഭാംഗങ്ങളോട് ഉപരാഷ്ട്രപതി

ന്യൂഡൽഹി: ബഹളംവെക്കാതെ, നമ്മൾ കുട്ടികളല്ല... രാജ്യസഭാംഗങ്ങളെ ശാസിച്ച് സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സഭയിൽ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്നാണ് അധ്യക്ഷന്റെ ഓർമപ്പെടുത്തൽ. സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കും പങ്കില്ലെന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശമാണ് സഭയിൽ ബഹളത്തിന് വഴിവെച്ചത്.

ഇത്തരത്തിലുള്ള പെരുമാറ്റം നമുക്ക് വളരെ മോശം പേരാണ് നൽകുക. നാം വളരെ മോശം മാതൃകയാണ് സൃഷ്ടിക്കുന്നത്. പുറത്തുള്ള ജനങ്ങൾക്ക് അബദ്ധ ധാരണകളൊന്നുമില്ല. - ധൻകർ പറഞ്ഞു.

അധ്യക്ഷ കസേരയിൽ നിന്ന് എഴുന്നേറ്റ് ഭരണ പ്രതിപക്ഷ അംഗങ്ങളെ നോക്കി ശാന്തരാകാൻ ആഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചു. ഒരു നിമിഷം ശ്രദ്ധിക്കൂവെന്ന് അദ്ദേഹത്തിന് പലതവണ പറയേണ്ടി വന്നു.

രാജ്യസഭാ അധ്യക്ഷന്റെ നിരീക്ഷണം പോലും ആർക്കും ദഹിക്കുന്നി​ല്ല. വളരെ വേദനാജനകമായ സാഹചര്യമാണിത്. 135കോടി ജനങൾ നമ്മെ നോക്കി ചിരിക്കുകയാണ്. അവർ അത്ഭുതത്തോടെ ചിന്തിക്കുന്നു - എന്തൊരു വീഴ്ചയാണ് നമ്മുടെത്. - ധർകർ പറഞ്ഞു.

രാജസ്ഥാനിൽ റാലിക്കിടെ ഖർഗെ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ നടത്തിയ 'നായ' പരാമർശത്തിനെതിരായിരുന്നു രാജ്യസഭയിൽ പ്രതിഷേധം.

സഭക്ക് പുറത്ത് ആവേശത്തിന് പറഞ്ഞ ചില കാര്യങ്ങളാണതെന്നും അത്തരം ജൽപ്പനങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ധർകർ പറഞ്ഞു. അതിനർഥം, സഭാ നേതാവ് സംസാരിക്കുമ്പോൾ പ്രതിപക്ഷാംഗങ്ങൾക്ക് തടസപ്പെടുത്താ​​മെന്നോ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ മറുപക്ഷത്തിന് തടസപ്പെടുത്താമെന്നോ അല്ല. നമ്മൾ കുഞ്ഞുങ്ങളല്ല. സഭാംഗങ്ങൾക്ക് എന്തെങ്കിലും വാദമുണ്ടെങ്കിൽ അവ രേഖകളാക്കണമെന്നും അല്ലാതെ ഓഫ് ദ റെക്കോർഡ് ആക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണത്തിൽ മാപ്പുപറയണമെന്ന ഭരണപക്ഷാംഗങ്ങളുടെ ആവശ്യം ഖാർഗെ തള്ളി. സഭക്ക് പുറത്ത് ഭാരത് ജോഡോ യാ​ത്രക്കിടെ പറഞ്ഞ വാക്കുകളാണിതെന്നും സഭക്ക് പുറത്തു പറഞ്ഞ വാക്കുകൾക്ക് സഭക്ക് ഉള്ളിൽ മാപ്പുപറയേണ്ടതില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ​

Tags:    
News Summary - 135 Crore Laughing, We Are Not Children": Vice-President J Dhankhar In Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.