Posted On
date_range Updated On
date_range യു.പിയില്‍ 13 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി
മഹോബ (യുപി): 13 വയസുകാരിയെ നാലുമാസം മുമ്പ് കൂട്ടബലാത്സംഗത്തിനിരയാക്കി. ജില്ലയിലെ ശ്രീനഗര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന്, അലസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അലസിപ്പിക്കാന്‍ ഗുളിക നല്‍കുകയും പീഡനം മറച്ചുവെക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിന്‍െറ പേരില്‍ പ്രദേശത്തെ ആശവര്‍ക്കറായ സുശീലയെയും പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ബി.പി. സിംഗ്, രാം ബാബു സിംഗ്, രഘു റായ്ക്വാര്‍, ശത്രുഘന്‍ സിംഗ് എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് ശ്രീനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സഞ്ജയ് ശര്‍മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.