കോവിഡ്​; 1.3 ലക്ഷം സാമ്പിളുകൾ പരിശോധിച്ചെന്ന്​ ഐ.സി.എം.ആർ

ന്യൂഡൽഹി: കോവിഡ്​ 19 ​പടരുന്ന സാഹചര്യത്തിൽ​ രാജ്യത്ത്​ ഇതുവരെ 1.3 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ. ഇ തിൽ 5,734 സാമ്പിളുകൾ പോസിറ്റീവായി. ബ​ുധനാഴ്​ച 13,143 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത്​ കോവിഡ്​ പോസിറ്റീവാകാനുളള സാധ്യത കഴിഞ്ഞ മാസത്തെ ഒന്ന്​ - 1.5 ൽ നിന്നും മൂന്നുമുതൽ അഞ്ചുവരെ ആയതായും ഐ.സി.എം.ആർ അധികൃതർ അറിയിച്ചു.

രാജ്യത്ത്​ ഇതുവരെ 5,734 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യ മന്ത്രാലയം ​ജോയൻറ്​ സെക്രട്ടറി ലാവ്​ അഗർവാൾ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 549 കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 166 പേർ ഇതുവരെ മരിച്ചതായും 17 മരണം ബുധനാഴ്​ച സ്​ഥിരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 1.3 lakh samples tested for COVID-19 ICMR -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.