ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ (ആപ്)കലഹം. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 13 കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു. കോർപറേഷനിലെ ആപിന്റെ കക്ഷി നേതാവായ മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് പാർട്ടിയിൽ നിന്ന്, രാജിവെച്ച് ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്ന പേരിൽ പുതിയ സംഘടന പ്രഖ്യാപിച്ചത്.
രാജ്യ തലസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും ആപിന് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ച് ശനിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ മുകേഷ് ഗോയല്‍ പറഞ്ഞു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ആപിൽ ചേര്‍ന്നവരാണ് പാർട്ടി വിട്ടവരിൽ അധികവും. 25 വര്‍ഷമായി മുനിസിപ്പല്‍ കൗണ്‍സിലറായ ഗോയല്‍ 2021ൽ ആണ് കോണ്‍ഗ്രസില്‍നിന്ന് ആം ആദ്മിയിൽ എത്തിയത്.
ഫെബ്രുവരിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുകേഷ് ഗോയൽ തോറ്റു. മൂന്ന് കൗൺസിലർമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെത്തുടർന്ന് ഫെബ്രുവരിയിൽ മേയർ സ്ഥാനം ആപിന് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.