അയൽവാസിയുടെ പീഡനശ്രമത്തെ പ്രതിരോധിച്ച 12കാരിയുടെ നിലഗുരുതരം; പ്രതി പിടിയിൽ

ബറൈലി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പീഡനശ്രമത്തെ പ്രതിരോധിച്ച 12കാരിയുടെ നില ഗുരുതരം. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ മജ്ഹോള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരകൃത്യം നടന്നത്.

അയൽവാസിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ആൺകുട്ടി. പീഡനശ്രമത്തിനിടെ ആൺകുട്ടിയെ പ്രതിരോധിച്ച പെൺകുട്ടി ബോധംകെട്ട് വീണു. ഈ സമയത്ത് പ്രതി ബൈക്കിൽ കടന്നുകളയുകയായിരുന്നു.

പരിക്കേറ്റ പെൺകുട്ടി മൊറാദാബാദ് ജില്ലാ ആശുപത്രി തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ പകർന്ന ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതി പിടിയിലായെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - 12-year-old girl being brutally assaulted by minor boy for resisting rape bid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.