മധ്യപ്രദേശിൽ ട്രാക്​ടർ ട്രോളി ജീപ്പിലിടിച്ച്​ 12 മരണം

ഭോപാൽ: മധ്യപ്രദേശി​െല മൊറീനയിൽ ട്രാക്​ടർ ട്രോളി ജീപ്പിലേക്ക്​ ഇടിച്ചു കയറി 12 പേർ കൊല്ലപ്പെട്ടു. എട്ട്​​ പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ സമീപ​െത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. പുലർച്ചെ ആറുമണിയോ​െടയാണ്​ സംഭവം. 

ഘുർഗാനിലെ മരണാനന്തര ചടങ്ങിൽ പ​െങ്കടുക്കാൻ പോകുകയായിരുന്നുഒരു കുടുംബത്തി​ലെ അംഗങ്ങളാണ്​ അപകടത്തിൽ പെട്ടത്​. ഗ്വാളിയോർ ജില്ലക്കാരാണ്​ മരിച്ചവർ. 

അനധികൃതമായി മണൽ കടത്തിക്കൊണ്ടു വന്നതായിരുന്നു ട്രാക്​ടർ ട്രോളി. സംഭവശേഷം ട്രാക്​ടറി​​​െൻറ ഡ്രൈവർ സ്​ഥലത്തു നിന്ന്​ രക്ഷപ്പെട്ടു. 
 

Tags:    
News Summary - 12 killed as tractor-trolley hits jeep IN MP - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.