ബംഗാളിൽ വൻ തീപിടിത്തം; 50 വീടുകൾ കത്തി നശിച്ചു, 12 പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ തീപിടിത്തത്തെ തുടർന്ന് 50 വീടുകൾ കത്തി നശിച്ചു. 12 പേർക്ക് പരിക്കേറ്റു. സിലിഗുരിയിലെ ചേരിയിൽ ശനിയാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനും ഒരു കുട്ടിയുമടക്കം മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകളിലെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്‍റെ തീവ്രത വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.

2000ത്തോളം ആളുകൾ താമസിക്കുന്ന ചേരിയാണിത്. അഗ്നിരക്ഷാസേനയുടെ എട്ട് യൂനിറ്റുകൾ സ്ഥലത്തെത്തിയതായും തീ നിയന്ത്രണവിധേയമാക്കിയതായും പൊലീസ് അറിയിച്ചു. 

Tags:    
News Summary - 12 Injured After 50 Houses Burn Down In Siliguri Slum Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.