യു.പിയിൽ വിഷമദ്യ ദുരന്തം; ​12 മരണം

ബാരാബങ്കി: യു.പിയിലെ ബാരാബങ്കിയിൽ വിഷ മദ്യം കഴിച്ച്​ 12 ​പേർ മരിച്ചു. 40തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്​. സംഭ വത്തിൽ ഉന്നതതല അന്വേഷണത്തിന്​ ഉത്തരവിട്ട ​മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഇതിനു പിന്നിൽ രാഷ്​ട്രീയ ഗൂഢാലോച ന ഉണ്ടോ എന്നതടക്കം പരിശോധിച്ച്​ 48 മണിക്കൂറിനകം റിപ്പോർട്ട്​ സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

തിങ്കളാഴ്​ച രാത്രി നടന്ന ദുരന്തത്തിൽ കുടുംബത്തിലെ നാല്​ അംഗങ്ങളടക്കം മരണപ്പെട്ടു. സംഭവം വിവാദമാ​യതോടെ പത്ത്​ എക്​സ്​സൈസ്​ ഉദ്യോഗസ്​ഥരെയ​ും രണ്ട്​ പൊലീസ്​ ഉദ്യോഗസ്​ഥ​െരയും സസ്​പെൻഡ്​​ ചെയ്​തു. മരിച്ചവരുടെ ബന്ധുക്കൾക്ക്​ രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

രാംനഗർ മേഖലയിലെ ഷോപ്പിൽനിന്നു മദ്യം വാങ്ങിക്കഴിച്ച റാണിഗഞ്ചിലെയും സമീപ ഗ്രാമങ്ങളിലെയും ആളുകളാണ്​ ദുരന്തത്തിനിരയായത്. ഇവരെ ഉടൻ രാംനഗർ കമ്യൂണിറ്റി ആശുപത്രിയിൽ പ്രവേശി​െച്ചങ്കിലും പലരും മരിച്ചു. ചിലരെ ലഖ്​നോവിലെ കിങ്​ ജോർജ്​ മെഡിക്കൽ യൂനി​േവഴ്​സിറ്റിയിലേക്ക്​ മാറ്റി. ബാരാബങ്കി ജില്ലാ എക്​സ്​സൈസ്​ ഓഫിസർ ശിവ്​ നാരായൺ ദുബെ, എക്​സൈസ്​ ഇൻസ്​പെക്​ടർ രാംതിരാത്​ മൗര്യ, എക്​സൈസ്​ ഓഫിസിലെ മൂന്ന്​ ഹെഡ്​ കോൺസ്​റ്റബിൾമാർ, അഞ്ച്​ കോൺസ്​റ്റബിൾമാർ പൊലീസ്​ സർക്കിൾ ഓഫിസർ പവൻ ഗൗതം, സ്​റ്റേഷൻ ഹൗസ്​ ഓഫിസർ രാജേഷ്​ കുമാർ സിങ്​ എന്നിവരെയാണ്​ സസ്​പെൻഡ്​​ ചെയ്​തത്​.

Tags:    
News Summary - 12 Dead, Several Ill After Drinking Spurious Liquor in UP's Barabanki- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.