ദുർഗാപൂർ വിമാത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടം; 11 പേർക്ക് ഗുരുതര പരിക്ക്

ദുർഗാപൂർ: മുംബൈയിൽ നിന്ന് പശ്ചിമ ബംഗാളിലെ ദുർഗാപൂരിലേക്കുള്ള ബോയിംഗ് വിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടു. വിമാനത്തിൽ ഉണ്ടായ അസ്വസ്ഥതകൾ മൂലം 13 പേർക്ക് പരിക്കേറ്റു. ക്യാബിൻ ബാഗേജ് ദേഹത്തേക്കു പതിച്ചതാണ് കാരണം.

ഇവർക്ക് ഉടൻ വൈദ്യസഹായം നൽകിയതായി സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. മോശം കാലാവസ്ഥയായിരിക്കാം വ്യോമാപകട കാരണമെന്ന് പരിക്കേറ്റ യാത്രക്കാരിലൊരാളായ അക്ബർ അൻസാരി പറഞ്ഞു.

വിമാനം സുരക്ഷിതമായി ദുർഗാപൂർ വിമാനത്താവളത്തിൽ ഇറക്കി. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഔഫ് സിവിൽ ഏവിയേഷൻ(ഡിജിസിഐ) അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - 11 persons 'severely injured' in SpiceJet Mumbai-Durgapur flight turbulence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.