മമതയുടെ തലക്ക്​​ 11 ലക്ഷം പാരിതോഷികമെന്ന്​ ബി.ജെ.പി യുവനേതാവ്​

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തലവെട്ടിയെടുത്താൽ 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ബി.ജെ.പി യുവ നേതാവ് യോഗേഷ് വർഷ്നെ.
ഹനുമാൻ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിർഭുമിൽ നടത്തിയ റാലിക്കിടെയാണ് ബംഗാളിലെ ബി.ജെ.പി യുവ മോർച്ച നേതാവ് വർഷ്നെ മമതയുടെ തലക്ക് വിലയിട്ടത്.

ജനങ്ങളെ പൊലീസ് ലാത്തികൊണ്ട് ക്രൂരമായി നേരിടുന്ന മമത രാക്ഷസിയാണ്. ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടി കണ്ടപ്പോൾ തനിക്ക് തോന്നിയത് മമതയുടെ തലയറുത്തു കൊണ്ടുവരുന്നവന് 11 ലക്ഷം നൽകുമെന്ന് പറയാനാണെന്നും വർഷ്നെ പറഞ്ഞു.

മമത ബാനർജി ഹിന്ദുക്കളെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. റാലിക്കിടെ ‘ജയ് ശ്രീരാം’ മെന്ന് മുദ്രാവക്യം വിളിച്ചു പറഞ്ഞ വർഷ്നെ ദൈവങ്ങൾ ഒരു പാർട്ടിയുമായി ബന്ധമുള്ളവരെല്ലന്നും പറഞ്ഞു.
ബിർഭുമിൽ നടത്താനിരുന്ന യുവമോർച്ചയുടെ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. റാലിക്കിടെ പൊലീസ് ലാത്തി വീശുകയും ചെയ്തു. 

Tags:    
News Summary - '11 Lakh Reward For Beheading Mamata Banerjee', Says Bengal BJP Youth Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.