ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 11 പേർ 80 വയസിനു മുകളിലുള്ളവർ; 25നും 30നും ഇടയിൽ പ്രായമുള്ളവർ 537

ന്യൂഡൽഹി: ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 11 പേർ 80 വയസിനു മുകളിൽ പ്രായമുള്ളവരെന്ന് റിപ്പോർട്ട്. 25നും 30നും ഇടയിൽ പ്രായമുള്ള യുവ സ്ഥാനാർഥികളുടെ എണ്ണം 537 ആണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 8337 സ്ഥാനാർഥികളിൽ 8360 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് തയാറാക്കിയത്.

റിപ്പോർട്ടനുസരിച്ച് 25നും 40നുമിടയിൽ പ്രായമുള്ള 505 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. 41നും 60നുമിടയിൽ പ്രായമുള്ള 849 പേരും 61നും 80നുമിടയിൽ പ്രായമുള്ള 260പേരും ജനവിധി തേടി. ആദ്യഘട്ടത്തിൽ 80 വയസിനു മുകളിൽ ​പ്രായമുള്ള നാലുപേരാണ് മത്സരിച്ചത്.

രണ്ടാംഘട്ടത്തിൽ 25നും 40നുമിടയിൽ പ്രായമുള്ള 363 സ്ഥാനാർഥികളും 41നും 60നുമിടയിൽ പ്രായമുള്ള 578 പേരും 61നും 80നുമിടയിൽ പ്രായമുള്ള 249 പേരും 80നു മുകളിൽ പ്രായമുള്ള രണ്ടുപേരും മത്സരിച്ചു.

മൂന്നാംഘട്ടം പിന്നിട്ടപ്പോൾ, 25-40 വിഭാഗത്തിൽ 411 സ്ഥാനാർഥികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. 41നും 60നുമിടയിൽ പ്രായമുള്ള 712 പേരും. 61നും 80നുമിടയിൽ 228 പേരും 84 വയസുള്ള ഒരാളും ജനവിധി തേടി.

നാലാംഘട്ടത്തിൽ 25നും 40നുമിടയിൽ പ്രായമുള്ള 642 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടായിരുന്നു. 41നും 60നുമിടയിൽ പ്രായമുള്ള 842 പേരും 61നും 80നും ഇടയിൽ പ്രായമുള്ള 226 സ്ഥാനാർഥികളും മത്സരിച്ചു.

അഞ്ചാംഘട്ടത്തിൽ 25നും 40നുമിടയിൽ പ്രായമുള്ള 207 സ്ഥാനാർഥികളാണ് മത്സരിച്ചത്. 41നും 60നുമിടയിലുള്ള വിഭാഗത്തിൽ 384 പേരും 61നും 80നുമിടയിലുള്ള വിഭാഗത്തിൽ 103 പേരുമാണുണ്ടായിരുന്നത്. 82 വയസിനു മുകളിൽ പ്രായമുള്ള ഒരാളും മത്സരിച്ചു.

ആറാംഘട്ടം മേയ് 25നാണ് നടക്കുക. 25നും 40നുമിടയിൽ പ്രായമുള്ള 271 പേരാണ് ശനിയാഴ്ച കളത്തിലിറങ്ങുന്നത്. 41നും 60നുമിടയിൽ പ്രായമുള്ള 436 പേരും മത്സരരംഗത്തുണ്ട്. അതുപോലെ 61നും 80നുമിടയിൽ പ്രായമുള്ള 159 സ്ഥാനാർഥികളും മത്സരിക്കുന്നു. ജൂൺ ഒന്നിനു നടക്കുന്ന അവസാന ഘട്ടത്തിൽ 25നും 40നുമിടയിൽ പ്രായമുള്ള 243 സ്ഥാനാർഥികളും 41നും 60നുമിടയിൽ പ്രായമുള്ള 481പേരും 61-80 വിഭാഗത്തിൽ 177 സ്ഥാനാർഥികളും മത്സരിക്കും. 80 വയസിനു മുകളിൽ പ്രായമുള്ള മൂന്ന് സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വ​െര ഏഴ് ഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് വോട്ടെണ്ണും.

Tags:    
News Summary - 11 candidates older than 80 years, 537 in 25-30 age range

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.