ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയിയിൽ പ്രതിദിനം റിേപ്പാർട്ട് ചെയ്യുന്നത് ശരാശരി 1,600 കോവിഡ് കേസുകളാണ്. തിങ്കളാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 41,182 രോഗികളാണ് ഡൽഹിയിൽ ഉള്ളത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽമാത്രം 10,000നു മുകളിൽ കോവിഡ് ബാധിതരാണ് ഡൽഹിയിൽ ഉണ്ടായത്.
അതേസമയം, ആദ്യ 10,000 രോഗികളാവാൻ 79 ദിവസം എടുത്തിരുന്നു. ജൂൺ ഒമ്പതിനാണ് 30,000 കടന്നത്. ജൂൺ 14 ആയപ്പോൾ 40,000 കടന്നു. 2,224 കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതുവരേയുള്ളതിൽ ഡൽഹിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈ അവസാനത്തോടെ 5.5 ലക്ഷം രോഗികളുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ഏഴുദിവസത്തിനിടെ ഡൽഹിയിൽ കോവിഡ് സംശയത്തെ തുടർന്ന് പരിശോധനക്ക് അയച്ച മൂന്നിലൊന്ന് സാമ്പിൾ പോസിറ്റിവാണ്. ഞായറാഴ്ച പരിശോധിച്ച 7,353 സാമ്പിളുകളിൽ 2,224 സാമ്പിളുകൾ പോസിറ്റിവായി. 2,90,592 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
അതേസമയം, ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 20,793 പേരാണ്. ഇതുവരെ 1,327 പേരാണ് മരിച്ചത്. 15,823 പേർ രോഗമുക്തി നേടി. 24,032 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച 598 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 362 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഹോട്ടലുകളിലും നഴ്സിങ് ഹോമുകളിലും ഓഡിറ്റോറിയങ്ങളിലും കൂടുതൽ കിടക്ക സൗകര്യം ഒരുക്കാനും പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ 500 ട്രെയിൻ കോച്ചുകളിലും ഐസൊേലഷൻ സൗകര്യം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.