ഒഡിഷയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 12 പേർ മരിച്ചു

ബെർഹാംപുർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ രണ്ടു ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 മരണം. ഏഴുപേർക്ക് പരിക്കേറ്റു. വിവാഹസംഘം സഞ്ചരിച്ച ബസിലെ യാത്രക്കാരാണ് മരിച്ചത്. ബെർഹാംപുർ-തപ്തപാനി റോഡിൽ ദിഗപഹന്ദി പ്രദേശത്തിനു സമീപം ഞായറാഴ്ച രാത്രി വൈകിയാണ് അപകടം.

ബെർഹാംപുരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ദിഗപഹന്ദിക്കു സമീപമുള്ള ഖണ്ഡദൂലിയിലേക്കു മടങ്ങുകയായിരുന്ന ബസാണ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചത്. മരിച്ചവരിൽ ഏഴുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മറ്റുള്ളവർ അവരുടെ ബന്ധുക്കളും.

Tags:    
News Summary - 10 killed in bus collision in Odisha; Many people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.