ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ലശ്കർ-ഇ-ത്വയിബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരനാണ് ജമ്മുകശ്മീരിലെ കാതോഹാലനിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് ലോക്കൽ പൊലീസും ഇന്ത്യൻ സൈന്യവും ഭീകരർക്കായി തെരച്ചിൽ നടത്തിയത്.
അതേസമയം, കൊല്ലപ്പെട്ട ഭീകരനെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ടെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
ഭീകരസംഘടനയായ ടി.ആർ.എഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. ഇയാളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.