Posted On
date_range Updated On
date_range രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കോവിഡ്; ആശങ്ക
ന്യൂഡൽഹി: രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമിയിലെ അസിസ്റ്റൻറ് പൂജാരി പ്രേംകുമാർ തിവാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തിൽ പോയി.
രാമക്ഷേത്ര ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്താനിരിക്കെ ഒരു പൂജാരിക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. കഴിഞ്ഞ ദിവസം പൂജാരി പ്രദീപ് ദാസിനും 16 സുരക്ഷ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.