ചെറുവയൽ രാമന് ആദരസൂചകമായി ‘കതിര്’ കർഷക പുരസ്കാരം ഏർപ്പെടുത്തും -കൃഷിമന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: വിദ്യാലയങ്ങളിലൂടെ പുതുതലമുറയിൽ കാർഷികാഭിരുചി വളർത്താനായി കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കതിര് കാർഷിക ക്ലബ് പദ്ധതിയുടെ ഭാഗമായി ചെറുവയൽ രാമന്റെ പേരിൽ കതിര് കർഷക അവാർഡ് ഏർപ്പെടുത്തുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. കതിര് കാർഷിക ക്ലബുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാർക്കായി ആനയറയിലെ സമേതിയിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടിയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷി ലാഭകരമല്ലെന്ന പഴയ ധാരണ മാറ്റി, ശാസ്ത്രീയവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കാർഷിക സംരംഭങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരിപാടിയിൽ കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ രജനി മുരളീധരൻ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ ഷീബ ജോർജ്, കൃഷി-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.