Posted On
date_range Updated On
date_range മിന്നലേറ്റ് ആസിഡ് ടാങ്ക് പൊട്ടിത്തെറിച്ചു; ഒരുമരണം
ജയ്പൂർ: മിന്നലേറ്റ് ആസിഡ് ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ചിത്തോർഗഡ് ജില്ലയിലെ ഹിന്ദുസ്ഥാൻ സിങ്ക് കമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് ഉണ്ടായ പൊട്ടിത്തെറിയിൽ ഒമ്പത്പേർക്ക് പരിക്കേറ്റു.
ഹിന്ദുസ്ഥാൻ സിങ്കിന്‍റെ ഹൈഡ്രോ പ്ലാന്‍റിന്‍റെ ടാങ്കിൽ മിന്നലേറ്റതിനെ തുടർന്നുണ്ടായ ആസിഡ് ചോർച്ചയിൽ സംഭവസ്ഥലത്തുണ്ടായിരുന്ന പത്ത് ജീവനക്കാർക്കാണ് പരിക്കേറ്റതെന്ന് എ.എസ്.പി കൈലാഷ് സിങ് സന്ധു പറഞ്ഞു. ചികിത്സയ്ക്കിടെയാണ് ഒരാൾ മരിച്ചത്.
ഗുരുതര പരിക്കേറ്റ ജീവനക്കാരെ ചിറ്റോർഗഡിലെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി ഉദയ്പൂരിലേക്കും മാറ്റിയതായി അധികൃതർ അറിയിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.