സുഖസവാരി നടത്താം ഇനി പ്രിന്‍റ് കാറുകളില്‍

ഓരോരുത്തരുടെയും ഇഷ്ടത്തിനൊത്ത്  രൂപകല്‍പനചെയ്ത് സ്വന്തമായി പ്രിന്‍റ് ചെയ്തെടുക്കുന്ന കാറിലെ സവാരി സങ്കല്‍പിച്ചിട്ടുണ്ടോ? ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമെന്നു പറയാന്‍ വരട്ടെ. ഷികാഗോയില്‍ തുടങ്ങിയ അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ നൂറുകണക്കിനാളുകളുടെ മുന്നിലാണ് ത്രിമാന  പ്രിന്‍റ് ചെയ്തെടുത്ത കാറില്‍ രണ്ടു പേര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചരിത്രം കുറിച്ചത്. ആദ്യത്തേത് ആയതിനാലാവണം, പ്രിന്‍റ് ചെയ്യാന്‍ 44 മണിക്കൂര്‍ എടുത്തു.  ഉറപ്പുള്ള കാര്‍ബണ്‍ ഫൈബര്‍ പ്ളാസ്റ്റിക്കിലായിരുന്നു പ്രിന്‍റിങ്. എന്‍ജിന്‍, ലൈറ്റ്, വിന്‍ഡ് ഗ്ളാസ് എന്നിവ വേറെ ഘടിപ്പിച്ചു. മൊത്തം 40 ഘടകങ്ങളാണ് ത്രിമാന പ്രിന്‍ററില്‍ പിറന്നത്. ഇവ പിന്നീട് കൂട്ടിയോജിപ്പിച്ചു.  പ്രദര്‍ശനത്തിനത്തെിയ ആയിരങ്ങളാണ് ഘട്ടംഘട്ടമായി കാറിന്‍െറ നിര്‍മാണം നേരിട്ടുകണ്ടത്.

ഇവരെ സാക്ഷിനിര്‍ത്തി രണ്ടു പേര്‍ വാഹനം അഞ്ചു കിലോമീറ്ററോളം ദൂരം ചലിപ്പിച്ചു. സ്ട്രാറ്റി എന്നു പേരിട്ട കാറിന് 7,000 ഡോളറാണ് ചെലവു കണക്കാക്കുന്നത്. കാറില്‍ ആവശ്യാനുസരണം കുഷ്യന്‍ സീറ്റു പോലുള്ള ആര്‍ഭാടങ്ങള്‍ അധികമായി ചേര്‍ക്കാമെന്ന് നിര്‍മാതാക്കളായ ലോക്കല്‍ മോട്ടോഴ്സ് പ്രതിനിധികള്‍ പറഞ്ഞു. മണിക്കൂറില്‍ 40 കിലോമീറ്ററാണ് വേഗം. കൂടുതല്‍ വികസനം വരുന്നതോടെ 120 കിലോമീറ്റര്‍ വരെയായി ഇത് ഉയര്‍ത്താനാകും. നിരത്തില്‍ ഇറക്കാന്‍ അനുമതിയാവാത്തതിനാല്‍ താല്‍പര്യമുള്ളവര്‍ക്കു മാത്രമായാണ് ഇപ്പോള്‍ നിര്‍മാണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.