മലിനീകരണ വിവാദം: ആറ്​ ഫോക്​സ്​വാഗൺ ഉദ്യോഗസ്​ഥർ കുറ്റക്കാർ

ന്യൂയോർക്ക്​: മലിനീകരണ പരിശോധനയിൽ കൃതൃമം കാണിച്ചുവെന്ന കേസിൽ 6 ഫോക്​സവാഗൺ ഉദ്യോഗസ്​ഥർ കുറ്റകാരാണെന്ന്​ അമേരിക്കൽ ഫെഡറൽ കോടതി കണ്ടെത്തി. സംഭവത്തിൽ 4.3 ബില്യൺ ഡോളർ പിഴയായി നൽകാൻ ഫോക്​സവാഗൺ കമ്പനി സമ്മതിച്ചു.

ആറ്​ ഉദ്യോഗസ്​ഥരിൽ നാല്​ പേരും ഫോക്​സ്​വാഗണി​െൻറ മുൻ ഉദ്യേഗസ്​ഥരാണ്​. പത്ത്​ വർഷം നീണ്ട്​ നിന്ന മലിനീകരണ വിവാദത്തിനാണ്​ ഇതോട്​ കൂടി അന്ത്യമാവുന്നത്​. ഇത്​ സംബന്ധിച്ച്​ അമേരിക്കയിലെ വിവിധ കോടതികളിൽ കമ്പനിക്കെതിരെ കേസുകളുണ്ടായിരുന്നു. ഭീമമായ തുക നൽകിയാണ്​ അതെല്ലാം  ഫോക്​സ്​വാഗൺ ഒത്തു തീർപ്പാക്കിയത്​.  ഇൗ സംഭവത്തിൽ ഇതു​വരെ ഫോക്​സ്​വാഗൺ എകദേശം 22 ബില്യൺ ഡോളർ പിഴയായി നൽകി കഴിഞ്ഞു.

ഡീസൽ എഞ്ചിനിൽ മലിനീകരണ പരിശോധനയിൽ ഫോക്​സ്​വാഗൺ കൃതൃമം കാണിച്ചത്​ വാഹന ലോകത്തെ പിടിച്ചുലച്ച സംഭവങ്ങളിലൊന്നായിരുന്നു. വിവാദത്തെ തുടർന്ന്​ വൻ പ്രതിസന്ധിയാണ്​ കമ്പനി നേരിട്ടത്​. ഫോക്​സ്​​വാഗണി​െൻറ ഉയർന്ന ഉദ്യോഗസ്​ഥരറിയാതെ ഇത്തരമൊരു സംഭവം നടക്കില്ലെന്നും കോടതി പരാമർശവും ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ്​ പണം നൽകി കേസ്​ ഒത്തു തീർക്കാൻ ഫോകസ്​വാഗൺ തീരുമാനിച്ചതെന്നാണ്​ വിവരം.

Tags:    
News Summary - Volkswagen to pay $4.3 billion as dieselgate settlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.