ബാറ്ററിയിലോടുന്ന മൈക്രോ ബസുമായി വോക്​സ്​വാഗൺ

മൈക്രോബസി​​െൻറ വൈദ്യുത പതിപ്പി​​െൻറ നിർമാണവുമായി പ്രമുഖ വാഹനനിർമാതാക്കളായ വോക്​സ്​വാഗൺ മുന്നോട്ട്​. സെഗ്​മ​െൻറിൽ സാന്നിധ്യം ശക്​തമാക്കുന്നതി​​െൻറ ഭാഗമായാണ്​ മൈക്രോ ബസി​​െൻറ ഇലക്​ട്രിക്കൽ പതിപ്പ്​ കമ്പനി നിർമിക്കുന്നത്​. കഴിഞ്ഞ ജനുവരിയിൽ ഡെട്രോയ്​റ്റ്​ ഒാ​േട്ടാഷോയിലാണ്​ മൈക്രോബസിനെ കുറിച്ച്​ വോക്​സ്​വാഗൺ ആദ്യ പ്രഖ്യാപനം നടത്തിയത്​.

മോഡലിനെ കുറിച്ചുള്ള  പ്രസ​േൻറഷനുകൾ അവതരിപ്പിച്ചതിന്​ പിന്നാലെ മികച്ച പ്രതികരണമാണ്​ ഉപഭോക്​താകളിൽ നിന്ന്​ ലഭിക്കുന്നതെന്ന്​ ​കമ്പനി മേധാവി ഹെർബർട്ട്​ ഡയസ്​ അറിയിച്ചു. ഇൗ വാഹനം നിർമിക്കണമെന്നു തന്നെയാണ്​ വാഹനപ്രേമികളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

2022ൽ മൈക്രോ ബസ്​ വിപണിയിലെത്തിക്കാനാണ്​ വോക്​സ്​വാഗണി​​െൻറ പദ്ധതി. നോർത്ത്​ അമേരിക്ക, യൂറോപ്പ്​, ചൈന എന്നീ രാജ്യങ്ങളിലാവും ആദ്യഘട്ടത്തിൽ വിപണിയിലെത്തുക. പിന്നീട്​ ആഗോള തലത്തിൽ ബസ്​ വോക്​സ്​വാഗൺ അവതരിപ്പിക്കും.

വൈദ്യുത വാഹനങ്ങളുമായി ടെസ്​ലയുടെ കടന്ന്​ വരവാണ്​ മറ്റ്​ കമ്പനികളെയും ഇൗ വഴിക്ക്​ ചിന്തിക്കാൻ പ്രേരിപ്പിച്ചത്​. വർധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണവും വഴിമാറി ചിന്തിക്കാൻ വോക്​സ്​വാഗണെ പ്രേരിപ്പിക്കുന്നു. 2025 ആകു​േമ്പാഴേക്കും വൈദ്യുതിയിലോടുന്ന 30 വാഹനങ്ങളെങ്കിലും പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ വോക്​സ്​വാഗൺ.

Tags:    
News Summary - The Volkswagen Microbus is officially coming back-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.